എമ്പുരാൻ പ്രദർശനത്തിനിടയിൽ എസി പണി മുടക്കി, പിന്നാലെ ഫ്രീ ഷോ നടത്തി തിയേറ്റർ അധികൃതർ

കാട്ടാക്കട തൂങ്ങാൻപാറയിൽ പ്രവർത്തിക്കുന്ന തിയേറ്ററിലാണ് എസി പണി മുടക്കിയത്

dot image

തിരുവനന്തപുരം: മോഹൻലാൽ ചിത്രം എമ്പുരാൻ പ്രദർശനത്തിനിടയിൽ എസി പണി മുടക്കിയതോടെ ഫ്രീ ഷോ നടത്തി തിയേറ്റർ അധികൃതർ. കാട്ടാക്കട തൂങ്ങാൻപാറയിൽ പ്രവർത്തിക്കുന്ന തിയേറ്ററിലാണ് എസി പണി മുടക്കിയത്. എമ്പുരാൻ ഷോ നടക്കുന്നതിനിടയിലായിരുന്നു എസി തകരാറിലായത്. ഇതോടെ തീയറ്ററിൽ കാണിക്കൾ പ്രതിഷേധം ഉയർത്തി. പിന്നാലെ തിയേറ്ററിൽ കൂക്കുവിളിയും കയ്യാങ്കളിയുമായി ആരംഭിച്ചു. ഒടുവിൽ ടിക്കറ്റ് തുക തിരികെ നൽകിയാണ് തിയേറ്റർ ഉടമകൾ പ്രശ്നം പരിഹരിച്ചത്. തുക കൈപ്പറ്റിയവർ ഭൂരിഭാഗവും എസി ഇല്ലാതെ സിനിമ പൂർണമായും കണ്ടു മടങ്ങി.

Content Highlights- AC stopped working during Empuran screening, theater authorities held a free show afterwards

dot image
To advertise here,contact us
dot image