പി കെ ശ്രീമതിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; പരസ്യമായി മാപ്പ് പറഞ്ഞ് ബി ഗോപാലകൃഷ്ണന്‍

അപകീര്‍ത്തി കേസില്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായ ശേഷമാണ് ബി ഗോപാലകൃഷ്ണന്‍ മാപ്പുപറഞ്ഞത്

dot image

കൊച്ചി: സിപിഐഎം നേതാവ് പികെ ശ്രീമതിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ മാധ്യമങ്ങളുടെ മുന്നില്‍ പരസ്യമായി മാപ്പുപറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. അപകീര്‍ത്തി കേസില്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായ ശേഷമാണ് ബി ഗോപാലകൃഷ്ണന്‍ മാപ്പുപറഞ്ഞത്.

2018 ജനുവരി 25ല്‍ ചാനല്‍ ചര്‍ച്ചയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു പികെ ശ്രീമതിയുടെ പരാതി. ചാനല്‍ ചര്‍ച്ചയിലൂടെ ഉന്നയിച്ച ആക്ഷേപം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഇല്ലെന്നും പരാമര്‍ശം പികെ ശ്രീമതിക്ക് വേദനയുണ്ടാക്കിയെന്നും ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. ഹൈക്കോടതിയില്‍ മധ്യസ്ഥ ചര്‍ച്ചയിലൂടെ കേസ് തീര്‍പ്പാക്കി. തുടര്‍ന്നാണ് ബി ഗോപാലകൃഷ്ണന്റെ പരസ്യമായ മാപ്പപേക്ഷ.

Content Highlights: B Gopalakrishnan publicly apologizes for defaming PK Sreemathy and her family

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us