
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവിനെ ലഹരി സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. കുമാരപുരം മേഖല യൂണിറ്റ് സെക്രട്ടറി പ്രവീണ്‍ ജി ജെയ്ക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും തലയിലും കുത്തേറ്റു. മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപന കാരണമെന്നാണ് വിവരം.
ബൈജു, ചന്തു എന്നിവരാണ് ആക്രമിച്ചത്. കൊലപാതക ശ്രമം അടക്കം കേസുകളില്‍ പ്രതിയാണ് ചന്തു. ബൈജുവിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവീണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Content Highlights: DYFI leader stabbed and injured by drug gang At Thiruvananthapuram