
ഫറോക്ക്: പിടികൂടിയ വാഹനം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കികൊണ്ടുവരാനെത്തിയത് എംഡിഎംഎയുമായി. സംഭവം നടന്നത് കോഴിക്കോട് ഫറോക്കില്‍.
നല്ലളം ചോപ്പന്‍കണ്ടി സ്വദേശി അലന്‍ ദേവ്(22)നെയാണ് നല്ലളം ഇന്‍സ്‌പെക്ടര്‍ സുമിത്ത് കുമാറും സംഘവും പിടികൂടിയത്. ചൊവ്വാഴ്ച രാത്രി നല്ലളം പൊലീസ് വാഹന പരിശോധനയില്‍ അലന്‍ ദേവിന്റെ ബൈക്ക് പിടികൂടിയിരുന്നു.
വാഹനം സ്റ്റേഷനില്‍ നിന്ന് കൊണ്ടുവരുന്നതിനായിരുന്നു അമല്‍ ദേവ് ബുധനാഴ്ചയെത്തിയത്. എന്നാല്‍ പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ 1.6 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. എസ് ഐ സുഭഗയടക്കമുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു.
Content Highlights: Man arrested with MDMA