സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കാന്‍ ആലോചിക്കുന്നു; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ അഞ്ച് വയസാണെന്നും 2026-27 അക്കാദമിക വര്‍ഷം മുതല്‍ ഇത് ആറ് വയസാക്കി മാറ്റാന്‍ കഴിയണമെന്നും മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.

ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് ആറുവയസിനുശേഷമാണെന്നാണ് ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദ്ദേശിക്കുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യാസപരമായി വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം ആറുവയസോ അതിന് മുകളിലോ ആക്കുന്നത്.

പക്ഷെ കേരളീയ സമൂഹം എത്രയോ കാലങ്ങളായി കുട്ടികളെ അഞ്ചുവയസിലാണ് ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗം കുട്ടികളെ ആറാം വയസില്‍ സ്‌കൂളില്‍ ചേര്‍ക്കുന്ന അവസ്ഥ നിലവിലുണ്ട്. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികള്‍ നിലവില്‍ ആറ് വയസിന് ശേഷമാണ് സ്‌കൂളില്‍ എത്തുന്നതെന്നും ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.

Content Highlights: Minister V Sivankutty considering raising school entry age to six

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us