സാമ്പത്തിക തട്ടിപ്പ് കേസ്; ഷാൻ റഹ്മാനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും

സംഗീത പരിപാടിയുടെ മറവിൽ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് കേസ്

dot image

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ സംഗീത സംവിധായകൻ ഷാൻ റഹ്മാനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. കഴിഞ്ഞ ജനുവരിയിൽ തേവര എസ്എച്ച് കൊളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന സംഗീത പരിപാടിയുടെ മറവിൽ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് ഷാൻ റഹ്മാനും ഭാര്യയ്ക്കും എതിരെ കേസ് എടുത്തിരുന്നത്.

പ്രൊഡക്ഷൻ മാനേജർ നിജു രാജിന്റെ പരാതിയിലാണ് കേസ്. മുൻകൂർ ജാമ്യപേക്ഷയിൽ 14 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് ഷാൻ റഹ്മാന് കോടതി നിർദ്ദേശം നൽകിയിരുന്നു.

അതിനിടെ സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോൺ പറത്തിയതിനും ഷാൻ റഹ്മാനെതിരെ മറ്റൊരു കേസ് നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ ജനുവരിയിൽ തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടിൽ വെച്ചായിരുന്നു പരിപാടി. അതീവ സുരക്ഷാ മേഖലയിലാണ് ഡ്രോൺ പറത്തുകയും ലേസർ ലൈറ്റ് ഉപയോഗിക്കുകയും ചെയ്തിരുന്നത്.

Content Highlights :Police to question Shaan Rahman soon in financial fraud case

dot image
To advertise here,contact us
dot image