
തൃശ്ശൂർ: വാണിയമ്പാറ മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത 544-ലെ ടോൾനിരക്ക് വീണ്ടും കൂട്ടി. ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ നിരക്ക് ഈടാക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ഒപ്പം സമീപപഞ്ചായത്തുകൾക്ക് നൽകിയിരുന്ന ടോൾ ഇളവും അവസാനിക്കും.
മാത്രമല്ല, ടോൾ ബൂത്തിന്റെ ഏഴര കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന, നിലവിൽ ഇളവിന് അപേക്ഷ നൽകിയിട്ടുള്ള സ്വകാര്യ വാഹനയുടമകൾക്ക് സൗജന്യയാത്രയ്ക്ക് പാസും ലഭിക്കും. 20 കിലോമീറ്റർ ചുറ്റളവിലുള്ള വാഹനയുടമകൾ 350 രൂപ നിരക്കിൽ പ്രതിമാസ പാസ് എടുക്കുകയും വേണം. 2009 ഓഗസ്റ്റ് 24-ലെ കരാർപ്രകാരം 2032 സെപ്റ്റംബർ 14-ന് ഇളവ് കാലാവധി അവസാനിക്കും.
അതേസമയം ടോൾ പ്ലാസയുടെ പേരിൽ സമീപപഞ്ചായത്തുകളിലെ നാട്ടുകാർക്ക് കടുത്ത സാമ്പത്തികഭാരമാണുണ്ടാകുന്നതെന്ന് കെ. രാധാകൃഷ്ണൻ എംപിയും വ്യക്തമാക്കി. കണ്ണമ്പ്ര, വണ്ടാഴി, കിഴക്കഞ്ചേരി, പുതുക്കോട്, പാണഞ്ചേരി എന്നീ ആറുപഞ്ചായത്തിലുള്ളവർക്ക്
അവശ്യയാത്രകൾക്കായി ഈ ടോൾ പ്ലാസവഴി സഞ്ചരിക്കേണ്ടിവരുന്നുണ്ട്. എന്നാൽ ഇവർ ദീർഘദൂര യാത്രാക്കാർ അല്ല. എങ്കിലും മറ്റുറോഡുകളില്ലാത്തതിനാൽ ദിവസവും ടോൾ ചാർജ് അടയ്ക്കേണ്ടിവരുന്നതും ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അത്കൊണ്ട് ടോൾച്ചാർജിൽനിന്ന് ആറ് പഞ്ചായത്തുകളെ ഒഴിവാക്കണം എന്നും അദ്ദേഹം പറഞ്ഞു.
Content Highlights :Toll hiked again in Panniyankara; K. Radhakrishnan MP says six panchayats should be exempted from toll charges