എറണാകുളത്ത് 26-കാരി ജീവനൊടുക്കിയ നിലയിൽ; ഭര്‍ത്താവിനെതിരെ കുടുംബത്തിന്‍റെ പരാതി

എൽകെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് സംഗീതയ്ക്കും അഭിലാഷിനുമുള്ളത്

dot image

കൊച്ചി : എറണാകുളം ഇരുമ്പനത്ത് 26-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പിൽ സത്യന്റെ മകൾ എംഎസ് സംഗീത (26) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ നിരന്തര പീഢനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു എന്നാണ് പരാതി.

ഭർത്താവ് തിരുവാങ്കുളം സ്വദേശി അഭിലാഷ് നിരന്തരം പണം ആവശ്യപ്പെട്ട് സം​ഗീതയെ മർദിച്ചിരുന്നുവെന്ന് വീട്ടുകാർ ആരോപിക്കുന്നു. സം​ഗീത ജോലി ചെയ്യുന്ന സ്ഥലത്തെത്തി അഭിലാഷ് ബഹളമുണ്ടാക്കുമായിരുന്നു എന്നും മരിച്ചതിന്റെ തലേ ദിവസവും വീട്ടിൽ വച്ച് യുവതിയെ മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.

മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ഹിൽപാലസ് പൊലീസിൽ പരാതി നൽകി. എൽകെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് സംഗീതയ്ക്കും അഭിലാഷിനുമുള്ളത്.

content highlights : 26-year-old woman commits suicide in Ernakulam after being beaten by her husband for constantly demanding money

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us