
കൊല്ലം : കൊല്ലം ചടയമംഗലത്ത് വീടിനുള്ളിൽ 70-കാരന്റെ മൃതദേഹം കണ്ടെത്തി. ആയൂർ ഇളമാട് തോട്ടത്തറയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിതുര സ്വദേശി ചെല്ലപ്പന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിനു മൂന്നു ദിവസത്തോളം പഴക്കമുണ്ട്. ഏറെ നാളായി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു ചെല്ലപ്പൻ. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
content highlights : 70-year-old's body found decomposed inside house in Kollam