
കൊച്ചി: എറണാകുളം മൂവാറ്റുപുഴയിൽ രോഗിയുമായി പോയ ആംബുലൻസിനെ കടത്തി വിടാതെ കാർ. ആംബുലൻസിന് മാർഗ തടസ്സമുണ്ടാക്കുന്ന തരത്തിലായിരുന്നു കാർ ഓടിച്ചിരുന്നത്. അടിയന്തര ഡയാലിസിസിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് പോയ ആംബുൻസിനെയാണ് മുന്നിൽ പോയിരുന്ന കാർ കടത്തി വിടാതിരുന്നത്. KL 06 E 7272 രജിസ്ട്രേഷൻ നമ്പറിലുള്ള ടയോട്ട ഇന്നോവ വാഹനമാണ് ആംബുലൻസിനെ വഴിമുടക്കിയത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു സമാനമായ രീതിയിൽ ഗുരുതരമായി പരിക്കേറ്റ രോഗിയുമായി പോയ ആംബുലന്‍സിൻ്റെ വഴിമുടക്കുന്ന തരത്തിൽ യുവതി സ്‌കൂട്ടര്‍ ഓടിച്ച വാർത്ത പുറത്ത് വന്നത്. പിന്നാലെ യുവതിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിരുന്നു. തുടരെ ഹോണടിച്ചിട്ടും യുവതി സ്‌കൂട്ടര്‍ ഒതുക്കി നല്‍കിയില്ലെന്ന പരാതി ലഭിച്ചിരുന്നു. കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ശനിയാഴ്ചയാണ് സംഭവം നടന്നത്. ആറ് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. ഇവർക്ക് 5000 രൂപ പിഴയും ചുമത്തിയിരുന്നു.
Content Highlights- Another roadblock, a car refused to let an ambulance carrying a patient pass