ആശ സമരം ഇന്ന് 47-ാം ദിവസം; നിരാഹാരം തുടരുന്നു

സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് കോട്ടയം, കോഴിക്കോട് ജില്ലകളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും

dot image

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് 47-ാം ദിവസം. നിരാഹാര സമരം ഇന്ന് 9-ാംദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് കോട്ടയം, കോഴിക്കോട് ജില്ലകളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കോട്ടയം കളക്ട്രേറ്റിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു.

ഓണറേറിയം വര്‍ധിപ്പിക്കും വരെ സമരം തുടരുമെന്നാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നിലപാട്. വേതനം വര്‍ധിപ്പിക്കാനാവില്ലെന്ന് സര്‍ക്കാരും നിലപാടെടുത്തതോടെ സമരം സമവായമാകാതെ തുടരുകയാണ്.

സെക്രട്ടറിയേറ്റിന് മുന്നില്‍ വേതന വര്‍ധന ആവശ്യപ്പെട്ട് അംഗനവാടി ജീവനക്കാര്‍ നടത്തുന്ന സമരം 12-ാം ദിവസത്തിലേക്ക് കടന്നു. മിനിമം വേതനം 21,000 രൂപയാക്കുക, സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അങ്കണവാടി ജീവനക്കാര്‍ സമരം ആരംഭിച്ചത്.

Content Highlights: ASHA workers strike enters its 47th day today

dot image
To advertise here,contact us
dot image