'കടകൾ മറയാക്കി ലഹരി വില്പന നടക്കുന്നു'; രാത്രികാല കടകൾക്കെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

പ്രകടനവുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കട അടിച്ചു തകർത്തു

dot image

കോഴിക്കോട് : കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസില്‍ രാത്രികാല കടകൾക്കെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം. പ്രകടനവുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കട അടിച്ചു തകർത്തു. രാത്രിയിൽ തുറക്കുന്ന കടകൾ മറയാക്കി ലഹരി വില്പന നടക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ സർവകക്ഷി തീരുമാനപ്രകാരം ഇന്നലെ രാത്രി പത്തരയ്ക്ക് ശേഷം കടകളടപ്പിക്കാൻ ശ്രമിച്ചിരുന്നു.

ഇതിനിടയിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അഷിനും നാട്ടുകാർക്കും പരിക്കേറ്റിരുന്നു. മർദ്ദിച്ചവരെ സ്കെച്ച് ചെയ്തിട്ടുണ്ടെന്നും വേണ്ടിവന്നാൽ ലഹരി വിൽപ്പനക്കാരുടെ നാവും കൈയും കാലും വെട്ടുമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു പറഞ്ഞു.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോവൂർ മേഖലയിലെ രാത്രികാല കടകൾ ഇന്ന് തുറന്നിരുന്നില്ല. വിഷയത്തിൽ നാളെ മെഡിക്കൽ കോളേജ് എസിപി സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

content highlights : 'Drug sales are taking place under the guise of shops'; DYFI protests against night shops

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us