
കോട്ടയം: കോട്ടയം മുത്തോലി പഞ്ചായത്തിലെ കാണാതായ യുഡി ക്ലർക്ക് ബിസ്മിയെ കണ്ടെത്തി. തൊടുപുഴയിലെ ബന്ധു വീട്ടിൽ നിന്നാണ് ബിസ്മിയെ കണ്ടെത്തിയത്. അല്പസമയം മുൻപ് തൊടുപുഴയിലെ സഹോദരന്റെ വസതിയിലേക്ക് ഇവർ എത്തുകയായിരുന്നു.
ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു. എന്നാൽ പഞ്ചായത്ത് ഓഫീസിൽ എത്തിയിരുന്നില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
കിഴവങ്കുളം ജംഗ്ഷനിൽ നിന്ന് ബിസ്മി ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബിസ്മിയെ കണ്ടെത്തിയത്.
content highlights : Missing UD clerk of Mutholi panchayat found; woman reaches brother's residence