കൊച്ചിയിൽ മദ്യലഹരിയിൽ എസ്‌ഐയുടെ മൂക്കിടിച്ച് തകർത്ത് യുവതി; പൊലീസുകാരെ കടിച്ചും മാന്തിയും പരിക്കേൽപ്പിച്ചു

മൊബൈല്‍ ഫോണ്‍ പരിശോധിക്കുമ്പോള്‍ ഗീത എസ്‌ഐ ജോര്‍ജ് ജോര്‍ജിന്റെ മൂക്കിനിടിക്കുകയായിരുന്നു

dot image

കൊച്ചി: മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിച്ച് യുവതി. നേപ്പാള്‍ സ്വദേശിനിയായ ഗീതയാണ് പൊലീസുകാരെ ആക്രമിച്ചത്. ആക്രമണത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. യുവതിയേയും ഒപ്പമുണ്ടായിരുന്ന നേപ്പാള്‍ സ്വദേശിയായ സുമനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വാഹനപരിശോധനയ്ക്കിടെ അങ്കമാലി അയ്യമ്പുഴ ചുള്ളി ചുറ്റിപ്പാറയിലാണ് സംഭവം നടന്നത്. സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇരുവരേയും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസുകാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. മൊബൈല്‍ ഫോണ്‍ പരിശോധിക്കുമ്പോള്‍ ഗീത എസ്‌ഐ ജോര്‍ജ് ജോര്‍ജിന്റെ മൂക്കിനിടിക്കുകയായിരുന്നു. ഇതോടെ കൂടുതല്‍ പൊലീസുകാര്‍ എത്തി ഗീതയേയും സുമനേയും ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി. ഇതോടെ ഗീത പൊലീസുകാര്‍ക്ക് നേരെ തിരിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ യുവതി കടിക്കുകയും മാന്തുകയും ചെയ്തു. വാഹനത്തില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ച ഇവരെ നാട്ടുകാരുടെ സഹായത്തോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതികള്‍ ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്നാണ് വിവരം. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തും.

Content Highlights- Nepal native woman taken custody for attack police officers in Angamali

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us