സിഎംആര്‍എല്‍-എക്‌സാലോജിക് കരാർ; ഹൈക്കോടതി ഉത്തരവ് യുഡിഎഫിന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ്

എസ് എഫ് ഐ ഒ അന്വേഷണം നടക്കുന്നുണ്ടല്ലോ എന്നും പ്രതിപക്ഷ നേതാവ്

dot image

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൈക്കോടതി ഉത്തരവ് യുഡിഎഫിന് തിരിച്ചടിയല്ലെന്നും എസ് എഫ്ഐ ഒ അന്വേഷണം നടക്കുന്നുണ്ടല്ലോ എന്നും വി ഡി സതീശൻ പറഞ്ഞു.

കോടതി വിധിയുടെ വിശദാംശങ്ങൾ അറിയില്ല. ലാവ്‌ലിൻ കേസിന് സമാനമായ അനിശ്ചിതത്വം ഇതിലുമുണ്ട്. അക്കൌണ്ടിലേക്ക് പണം വന്നിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. അങ്ങനെയെങ്കിൽ എന്തിന് പണം വന്നു എന്നും അദ്ദേഹം ചോദിച്ചു. മാത്യു കുഴൽനാടൻ നിയമനടപടികളുമായി മുന്നോട്ടുപോകും എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയായിരുന്നു. വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന വിജിലന്‍സ് കോടതി പരാമര്‍ശവും ഹൈക്കോടതി റദ്ദാക്കി. വിചാരണക്കോടതി പരാമര്‍ശം അനാവശ്യമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.

Content Highlights :Opposition leader says High Court order is not a setback for UDF

dot image
To advertise here,contact us
dot image