
തിരുവനന്തപുരം: എമ്പുരാന്‍ ബഹിഷ്‌കരണ വിവാദത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശഖേര്‍. സിനിമയെ സിനിമയായി കാണണം എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞത്. അത് തന്നെയാണ് തന്റെയും അഭിപ്രായം. സിനിമയെ സിനിമയായി കാണണമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നതിനെ പറ്റി തനിക്ക് അറിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അത് അവരോട് ചോദിക്കണം. വിവാദം ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്. ഇക്കാര്യങ്ങളൊന്നും തന്നോട് ചോദിക്കേണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാന്‍ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ തന്നെ വിവാദവും പൊട്ടിപുറപ്പെട്ടിരുന്നു. ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി ചില ബിജെപി നേതാക്കള്‍ രംഗത്തെത്തി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങളായിരുന്നു ഇതിന് കാരണമായി സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ ചൂണ്ടിക്കാട്ടിയത്. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ കാന്‍സല്‍ ചെയ്തു. ഇതിന് പിന്നാലെ സിനിമയെ സിനിമയായി കാണണമെന്നാവശ്യപ്പെട്ട് എം ടി രമേശ് രംഗത്തെത്തിയിരുന്നു. ഒരു സിനിമയും പാര്‍ട്ടിയെ ബാധിക്കില്ലെന്നും സിനിമ, സിനിമയുടെ വഴിക്ക് പോകുമെന്നുമായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി സുധീര്‍ വ്യക്തമാക്കിയത്.
Content Highlights- Rajeev chandrasekhar reaction on empuraan controversy