എമ്പുരാന്‍: ആർഎസ്എസ് നിശ്ചയിക്കുന്നത് പോലെ സിനിമ നിർമ്മിക്കാൻ കഴിയില്ലെന്ന് ഇ പി ജയരാജൻ

സിപിഐഎമ്മിനെ പറ്റിയും സിനിമയിൽ വിമർശനമുണ്ടെന്നും ഇ പി പറഞ്ഞു. തങ്ങളെ വിമർശിച്ചത് സഹിഷ്ണുതയോടെയാണ് കണ്ടതെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

dot image

കോഴിക്കോട് : എമ്പുരാനെതിരായ സംഘപരിവാർ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സിപിഐഎം നേതാവ് ഇ പി ജയരാജൻ. സിനിമ കലാരൂപമായി കാണണമെന്നും ആർഎസ്എസ് നിശ്ചയിക്കുന്നത് പോലെ സിനിമ നിർമ്മിക്കാൻ കഴിയില്ലെന്നും ഇപി ജയരാജൻ പ്രതികരിച്ചു. ആർഎസ്എസ് പറയുന്നത് മാത്രമാണോ സിനിമയാക്കാൻ കഴിയുകയെന്നും ഇ പി ജയരാജൻ ചോദിച്ചു.

സിനിമയുടെ പേരിൽ എന്തിനാണ് ഈ ബഹളമെന്നും സിപിഐഎമ്മിനെ പറ്റിയും സിനിമയിൽ വിമർശനമുണ്ടെന്നും ഇ പി പറഞ്ഞു. തങ്ങളെ വിമർശിച്ചത് സഹിഷ്ണുതയോടെയാണ് കണ്ടതെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.അതേ സമയം മാത്യൂകുഴൽനാടൻ എംഎൽഎയെയും ഇ പി ജയരാജൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ശല്യക്കാരൻ ആയ വ്യവഹാരി എന്ന പേരിൽ കുഴൽനാടനെ കോടതി ശാസിക്കണമെന്ന് ഇ പി ജയരാജൻ ആവശ്യപ്പെട്ടു.

Also Read:

ഹൈക്കോടതി വിധി കോൺ​ഗ്രസിനും കുഴൽനാടനും കനത്ത തിരിച്ചടിയാണെന്നും ഇ പി പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷമായി യുഡിഎഫ് വൃത്തികെട്ട രാഷ്ട്രീയമാണ് സ്വീകരിക്കുന്നത്. തെളിവ് ഹാജരാക്കാൻ കുഴൽനാടന് കഴിഞ്ഞില്ല. മാത്യു കുഴൽനാടൻ കോടതിയോടും ജനങ്ങളോടും മുഖ്യമന്ത്രിയോടും മുഖ്യമന്ത്രിയുടെ മകളോടും മാപ്പ് പറയണമെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടു. കോപ്പിയടിച്ച് പരീക്ഷ പാസാവുന്നതുപോലെയല്ല കോടതിയും കേസും വാദവുമെന്നും അതിനിയെങ്കിലും കുഴൽനാടൻ മനസ്സിലാക്കണമെന്നും ഇ പി ജയരാജൻ പരിഹസിച്ചു.

Content highlights : 'Why all the fuss in the name of Empuran'; EP Jayarajan slams Sangh Parivar

dot image
To advertise here,contact us
dot image