
പാലക്കാട് : പാലക്കാട് പട്ടാമ്പിയിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വാടക വീട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വല്ലപ്പുഴ കണ്ടേങ്കാട്ടിൽ ബഷീറാണ് (42) മരിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമായിരിക്കും മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
content highlights : Body of a young man found inside a rented house in Palakkad; Police say it is a mystery