വാഹനപരിശോധനയ്ക്കിടെ സിവിൽ പൊലീസുകാരനെ ഇടിച്ചിട്ടു; ഇടുപ്പിനും കൈയ്ക്കും ​ഗുരുതരപരിക്ക്

വിഴിഞ്ഞം എസ്എച്ച്ഒയുടെ നേതൃത്വത്തിൽ മറ്റൊരു വാഹനം പരിശോധിക്കുന്നതിനിടയിൽ എത്തിയ ബൈക്കിന് കൈ കാണിച്ചുവെങ്കിലും രണ്ടു പൊലീസുകാരെ വെട്ടിച്ച് അമിതവേഗതയിലെത്തിയ ബൈക്ക് രാകേഷിനെ ഇടിച്ചുതെറിപ്പിച്ച് കടന്നു കളയുകയായിരുന്നു

dot image

തിരുവനന്തപുരം : തിരുവനന്തപുരത്ത് വാഹനപരിശോധനയ്ക്കിടെ സിവിൽ പൊലീസുകാരനെ ബൈക്കിടിച്ച ശേഷം പ്രതി കടന്നു കളഞ്ഞു.
വിഴിഞ്ഞം സ്റ്റേഷനിലെ സി പി ഒ രാകേഷിന് അപകടത്തിൽ ഗുരുതര പരിക്കേറ്റു. ഇന്ന് രാത്രി 8.25 ഓടെയായിരുന്നു അപകടം നടന്നത്.

വിഴിഞ്ഞം എസ്എച്ച്ഒയുടെ നേതൃത്വത്തിൽ മറ്റൊരു വാഹനം പരിശോധിക്കുന്നതിനിടയിൽ എത്തിയ ബൈക്കിന് കൈ കാണിച്ചുവെങ്കിലും രണ്ടു പൊലീസുകാരെ വെട്ടിച്ച് അമിതവേഗതയിലെത്തിയ ബൈക്ക് രാകേഷിനെ ഇടിച്ചുതെറിപ്പിച്ച് കടന്നു കളയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇടുപ്പ് ഭാഗത്ത് ഗുരുതര പരിക്കേൽക്കുകയും കയ്യിൽ മുറിവേൽക്കുകയും ചെയ്തു.

ഉടൻ തന്നെ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ വിഴിഞ്ഞം സാമൂഹികാരോ​ഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂക്ഷ നൽകിയ ശേഷം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട വാഹനം തിരിച്ചറിയാനായി പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

content highlights: Civil policeman hit during vehicle inspection; seriously injured in hip and arm

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us