
പാലക്കാട് : പാലക്കാട് കുളപ്പുള്ളി പ്രകാശ് സ്റ്റീൽസിലെ സംഘർഷത്തിൽ സിഐടിയു പ്രവർത്തകർക്കെതിരെ കേസെടുത്ത് ഷൊർണൂർ പൊലീസ്. സിഐടിയു ജില്ലാ കമ്മിറ്റി അംഗം ശ്രീനിവാസൻ ഉൾപ്പെടെയുള്ള ചുമട്ടുതൊഴിലാളികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
സ്ഥാപന ഉടമയെ പിടിച്ചുതള്ളി ദേഹോപദ്രവം ഏൽപ്പിച്ചു എന്നാണ് എഫ്ഐആർ. തൊഴിൽ നിഷേധത്തിനെതിരെ സിഐടിയു പ്രവർത്തകർക്കെതിരെ പ്രകാശ് സ്റ്റീൽസിന് മുൻപിൽ കുടിൽകെട്ടി സമരം നടത്തിവരികയാണ്.
content highlights: Clashes at Prakash Steels; Shoranur police registers case against CITU activists