പൊലീസിന് നേരെ മദ്യപന്റെ ആക്രമണം; കടിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു; ലഹരി കെട്ടടങ്ങിയതോടെ 'ശാന്തന്‍'

മദ്യപിച്ച് ബഹളമുണ്ടാക്കിയ തപനെ പിടികൂടാന്‍ എത്തിയപ്പോള്‍ പൊലീസുകാരെ കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു

dot image

കൊച്ചി: കൊച്ചിയില്‍ പൊലീസിന് നേരെ മദ്യപന്റെ ആക്രമണം. ബംഗാള്‍ സ്വദേശി തപനെ കസ്റ്റഡിയിലെടുത്തു. കടവന്ത്ര പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ ഷിബു ലാല്‍, ലിന്റോ ഏലിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ തപനെ പിടികൂടാന്‍ എത്തിയപ്പോള്‍ പൊലീസുകാരെ കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. വൈറ്റില പാലത്തിനോട് ചേര്‍ന്നാണ് തപന്‍ താമസിച്ചുവരുന്നത്. രാത്രി മദ്യപിച്ച് ബഹളമുണ്ടാക്കിയ തപന്‍ പ്രദേശവാസികള്‍ക്കെതിരെ തിരിയുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ കടവന്ത്ര പൊലീസിനെ അറിയിച്ചു. പൊലീസെത്തി തപനെ കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റുന്നതിനിടെയാണ് കടിച്ചു മാരകമായി പരിക്കേല്‍പ്പിച്ചത്.

സ്റ്റേഷനിലെത്തിയപ്പോഴും പ്രതി അക്രമാസക്തനായിരുന്നു. എന്നാല്‍ ലഹരിയുടെ കെട്ടടങ്ങിയതോടെ പ്രതി ഇന്ന് ശാന്തനാണ്. താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നാണ് തപന്‍ പറയുന്നത്.

കഴിഞ്ഞ ദിവസവും കൊച്ചിയില്‍ പൊലീസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അയ്യമ്പുഴയില്‍ സംശയാപ്‌സദമായ സാഹചര്യത്തില്‍ യുവതിയെയും യുവാവിനെയും കണ്ടത് തിരക്കിയപ്പോഴാണ് ഇരുവരും പൊലീസിന് നേരെ തിരിഞ്ഞത്. ആക്രമണത്തില്‍ എസ്‌ഐയുടെ മൂക്കിടിച്ച് തകര്‍ക്കുകയായിരുന്നു.

Content Highlights: Drunk man attacks police in Kochi kadavanthra

dot image
To advertise here,contact us
dot image