
കൊല്ലം: കുളത്തൂപ്പുഴയിലെ ഓയിൽ പാമിൽ സ്റ്റെറിലൈസറിൽ ചോർച്ച കണ്ടെത്തി. തലനാരിഴയ്ക്കാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. 35 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പുതിയ സ്റ്റെറിലൈസറിലാണ് ഇന്നലെ ചോർച്ച സംഭവിച്ചത്. ഈ ആഴ്ച ഇത് അഞ്ചാം തവണയാണ് ചോർച്ച ഉണ്ടാകുന്നത്. നിലവാരം കുറഞ്ഞ വാഷർ ഉപയോഗിക്കുന്നതാണ് ചോർച്ചയ്ക്ക് കാരണം എന്ന് തൊഴിലാളികൾ വ്യക്തമാക്കി.
ചോർച്ച ഉണ്ടാകുമ്പോൾ ഇത്തരം വാഷർ ഉപയോഗിച്ച് ചോർച്ച താൽകാലികമായി അടയ്ക്കുന്നതാണ് പതിവ്. വർഷങ്ങൾക്ക് മുൻപ് സ്റ്റെറിലൈസെർ പൊട്ടിത്തെറിച്ച് ഒരു തൊഴിലാളി മരിച്ചിരുന്നു. ഇന്നലെ രാത്രിയിലും ചോർച്ച തുടരുകയായിരുന്നു.
Content Highlights: Leak in sterilizer at Kulathupuzha oil palm, workers barely escape