പെൺസുഹൃത്തിന് 'ഹലോ 'അയച്ചു; യുവാവിനെ പൊതിരെ തല്ലിയ പ്രതികൾ പിടിയിൽ; ആസൂത്രക പെൺസുഹൃത്തെന്ന് പൊലീസ്

സംഭവത്തിൽ പെൺസുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

dot image

ആലപ്പുഴ: ആലപ്പുഴയിൽ പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ ഹലോ സന്ദേശം അയച്ചതിന് യുവാവിനെ മർദ്ദിച്ച കേസിലെ പ്രതികൾ പിടിയിൽ. ആലപ്പുഴ അരൂക്കുറ്റി സ്വദേശികളായ പ്രഭജിത്, കൂട്ടാളി സിന്തൽ എന്നിവരാണ് പിടിയിലായത്.

പ്രഭജിത്തിന്റെ പെൺ സുഹൃത്തിന് മെസ്സേജ് അയച്ചെന്നാരോപിച്ചായിരുന്നു യുവാവിനെ മർദ്ദിച്ചത്. സംഭവത്തിൽ പെൺസുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടക്കൊച്ചി സ്വദേശി മേരി സെലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പ്രേരണയിലാണ് യുവാവിനെ മർദ്ദിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.

content highlights : Man sent 'Hello' to girlfriend; accused arrested for beating up young man; police say girlfriend was the mastermind

dot image
To advertise here,contact us
dot image