ഏഴാംക്ലാസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; ന​ഗ്നചിത്രങ്ങൾ പകർത്തി; പ്രതിക്ക് 61 വർഷം കഠിന തടവ്

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടി അന്വേഷണം പൂർത്തിയാക്കിയത്.

dot image

കൊല്ലം: കൊല്ലം കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 61 വർഷം കഠിന തടവും 67500 രൂപ പിഴയും ശിക്ഷ വിധിച്ച് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. ഏഴാംക്ലാസുകാരിയായ പെൺകുട്ടിയെയാണ് കടയ്ക്കൽ ഇടത്തറ സ്വദേശിയായ അമ്പു എന്ന് വിളിക്കുന്ന നീരജ് പീഡിപ്പിച്ചത്.

ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പിന്നീട് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രതി ഫോണിൽ പകർത്തുകയും ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കടയ്ക്കൽ പൊലീസ് പ്രതിയെ പിടികൂടി അന്വേഷണം പൂർത്തിയാക്കിയത്.2022 ജൂൺ 23നായിരുന്നു കേസിന് ആസ്പദമായ സംഭവം. കഴിഞ്ഞദിവസമാണ് വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്.

Content highlights : Seventh-grade girl was raped ; nude photos were taken; accused gets 61 years in prison

dot image
To advertise here,contact us
dot image