എംഡിഎംഎ കേസ് പ്രതി തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു; അന്വേഷണം

പുലർച്ചെ ഒന്നോടെ ഇയാൾ ഹോട്ടൽ മുറിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു

dot image

തൃശൂർ: തൃശൂരിൽ എംഡിഎംഎ തൂക്കിവിറ്റതിന് പിടിയിലായ യുവാവ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. മനക്കൊടി സ്വദേശി ആൽവിൻ ( 21) ആണ് രക്ഷപ്പെട്ടത്. ബെംഗളൂരുവിൽ തെളിവെടുപ്പിനിടെയിലാണ് ആൽവിൻ രക്ഷപ്പെട്ടത്. പുലർച്ചെ ഒന്നോടെ ഇയാൾ ഹോട്ടൽ മുറിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് സംഭവം. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു.

Content Highlights- Suspect in custody drowns during evidence collection, investigation begins

dot image
To advertise here,contact us
dot image