
കൊല്ലം : കൊല്ലം അഞ്ചാലുംമൂട്ടിൽ മദ്യലഹരിയിലെ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. ചെമ്മക്കാട് സ്വദേശി അനിൽ കുമാർ (35) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ധനീഷ് എന്നയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊലപാതകം നടത്തിയ പ്രതി അജിത്തിനെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാത്രി 9 മണിയോടെയാണ് കൊലപാതകം നടന്നത്. അഞ്ചാലുംമൂട് പനയം ക്ഷേത്രത്തിലെ വിളക്ക് മഹോത്സവം കാണാനെത്തിയതായിരുന്നു മൂവർ സംഘം.
എന്നാൽ മദ്യലഹരിയിലായിരുന്നവർ തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുകയും പീന്നീട് അത് കൈയ്യാങ്കളിയിലേക്കും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. പരിക്കേറ്റ അനിൽകുമാറിനെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
content highlights : young man who had come to watch the Vilakku Mahotsav was stabbed to death in Kollam under the influence of alcohol