
കോഴിക്കോട്: താമരശ്ശേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടില്‍ താമസിക്കുന്ന ചാന്ദിരത്തില്‍ ജിതിന്‍ (ലാലു 33 ) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
മൂന്ന് ദിവസം മുമ്പാണ് ജിതിൻ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. രോഗം മൂർച്ഛിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
Content Highlights: A young man died of jaundice in Thamarassery Kozhikkode