
തൃശ്ശൂർ: തൃശൂർ കണ്ണാറയിൽ നീർച്ചാലിൽ നിന്ന് മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.
വീണ്ടശ്ശേരി സ്വദേശി സ്രാമ്പിക്കൽ ഷാജിയാണ് മരിച്ചത്.മൃതദേഹത്തിന്റെ അരികിൽ നിന്ന് ഇലക്ട്രിക് വയറുകൾ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ മരണം ഷോക്കേറ്റാണോ സംഭവിച്ചതെന്ന് സംശയിക്കുന്നുണ്ട്. പീച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights :Body found in a canal in Kannara, Thrissur