മാസപ്പിറ തെളിഞ്ഞു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

പൊന്നാനി, കാപ്പാട്, താനൂർ കടപ്പുറം എന്നിവിടങ്ങളിൽ മാസപ്പിറവി കണ്ടു

dot image

മലപ്പുറം : സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍.റംസാൻ 29 പൂർത്തിയാക്കി വിശ്വാസികൾ നാളെ പെരുന്നാൾ ആഘോഷിക്കും. പൊന്നാനി, കാപ്പാട്, താനൂർ കടപ്പുറം എന്നിവിടങ്ങളിൽ മാസപ്പിറവി കണ്ടു. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു.

അതേസമയം, ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളില്‍ ഇന്നായിരുന്നു ചെറിയ പെരുന്നാള്‍. സൗദിയിൽ ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെയാണ് റമദാനിലെ 29 നോമ്പുകൾ പൂർത്തിയാക്കി ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഈദുൽ ഫിത്തർ ആഘോഷങ്ങളിലേക്ക് കടന്നത്.

സ്നേഹത്തിന്റെയും, സൗഹാർദത്തിന്റെയും ആഘോഷമാണ് ചെറിയ പെരുന്നാൾ. ഈദ് ഗാഹുകളിലും പള്ളികളിലും പുലര്‍ച്ചെ നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. അതേ സമയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എല്ലാവർക്കും ഈദുൽ ഫിത്ർ ആശംസകൾ നേർന്നു.

content highlights : eid-ul-fitr-2025 in kerala on march 31

dot image
To advertise here,contact us
dot image