ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ ലോറിയിടിച്ചു; ആശുപത്രി ജീവനക്കാരിക്ക് ദാരുണാന്ത്യം

ലോറിയുടെ ടയർ ശാന്തയുടെ ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നു

dot image

പാലക്കാട് : പാലക്കാട് തച്ചമ്പാറയിൽ ലോറി സ്കൂട്ടറിലിടിച്ച് ആശുപത്രി ജീവനക്കാരിക്ക് ദാരുണാന്ത്യം. തച്ചമ്പാറ ചുഴിയോട് സ്വദേശി കൃഷ്ണന്റെ ഭാര്യ ശാന്തയാണ് മരിച്ചത്. ഇസാഫ് ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു ശാന്ത.

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ ലോറി തട്ടി സ്കൂട്ടർ മറിയുകയായിരുന്നു. ലോറിയുടെ ടയർ ശാന്തയുടെ ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

content highlights : Hospital employee dies after being hit by lorry while riding bike with husband

dot image
To advertise here,contact us
dot image