'തെറ്റിദ്ധരിപ്പിച്ചു'; മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ ഇന്‍സ്‌പെക്ടര്‍ക്ക് കാരണം കാണിക്കൽ നോട്ടീസ്

രണ്ടാഴ്ച മുമ്പ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണന് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിരുന്നു

dot image

പത്തനംതിട്ട: നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ തിരുവല്ല പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്. മോഹന്‍ലാലിനൊപ്പം മലകയറുന്ന വിവരം മറച്ചുവെച്ച് സുരക്ഷാ ഡ്യൂട്ടിയിലാണെന്ന് മറ്റ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതിനാണ് കാരണം കാണിക്കല്‍ നോട്ടീസ്. മോഹന്‍ലാലിനോടൊപ്പം മലകയറുന്നതിന് ഇന്‍സ്‌പെക്ടര്‍ സേനയോട് അനുവാദം ചോദിച്ചിരുന്നില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം.

മോഹന്‍ലാലിനൊപ്പം പമ്പയില്‍ നിന്നും കെട്ട് നിറച്ചാണ് ഇന്‍സ്‌പെക്ടര്‍ മല കയറിയത്. താന്‍ സുരക്ഷാ ഡ്യൂട്ടിയില്‍ ആണെന്ന് മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെ ഇന്‍സ്‌പെക്ടര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം. രണ്ടാഴ്ച മുമ്പ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണന് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിരുന്നു.

Content Highlights: Show cause notice issued to inspector who entered Sabarimala with Mohanlal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us