റിക്കവറി വാഹനം ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി; ഉത്സവം കണ്ടുമടങ്ങിയ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

പേരേറ്റിൽ സ്വദേശികളായ രോഹിണി, അഖില എന്നിവരാണ് മരിച്ചത്.

dot image

തിരുവനന്തപുരം: വർക്കലയിൽ ഉത്സവം കണ്ടു മടങ്ങിയ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. രണ്ടു പേർക്ക് പരിക്കേറ്റു. പേരേറ്റിൽ സ്വദേശികളായ രോഹിണി, അഖില എന്നിവരാണ് മരിച്ചത്.

വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അപകടമുണ്ടാക്കിയത്. റിക്കവറി വാഹനം ആദ്യം മറ്റ് വാഹനങ്ങളിൽ ഇടിക്കുകയും പിന്നീട് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.

content highlights : Vehicle crashes into crowd; mother and daughter die while watching festival

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us