
തിരുവനന്തപുരം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വടക്കുപുറത്ത് പാട്ടിന് എല്ലാ ഭക്തര്‍ക്കും വിളക്കെടുക്കുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. വടക്ക് പുറത്ത് പാട്ട് സമിതി തയ്യാറാക്കിയ പട്ടികക്കൊപ്പം തന്നെ വ്രതം നോറ്റ് എത്തുന്ന എല്ലാ ഭക്തര്‍ക്കും ജാതി പരിഗണിക്കാതെ വിളക്ക് എടുക്കുന്നതിനുള്ള സൗകര്യമൊരുക്കാനാണ് തീരുമാനം.
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ക്ഷേത്ര ചടങ്ങുകളില്‍ ജാതി തിരിച്ചുള്ള പങ്കാളിത്തം ഒഴിവാക്കുമെന്നും ബോര്‍ഡ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
12 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ ഇനി വടക്കുപുറത്ത് പാട്ട് നടക്കുള്ളു എന്നതിനാല്‍, വ്രതം നോറ്റ് എതിരേല്‍പ്പിനായി എത്തുന്ന ഭക്തരെ ഒഴിവാക്കുന്നത് അനുചിതമാണെന്നും ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
Content Highlights: vykom mahadeva temple avoids caste discrimination for vilakkeduppu