
കോഴിക്കോട്: കോഴിക്കോട് നിന്ന് കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. വേദവ്യാസ സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് കാണാതായ കുട്ടിയെ പൂനെയില്‍ നിന്നാണ് കണ്ടെത്തിയത്. ബിഹാര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ ഈ മാസം ഇരുപത്തിനാലാം തീയതി മുതലാണ് കാണാതായത്.
പതിമൂന്നുകാരനായി പൂനെ ധന്‍ബാദ് മേഖലകളില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ കോഴിക്കോട്ടേയ്ക്ക് കൊണ്ടുവരും.
അതിസാഹസികമായാണ് കുട്ടി ഹോസ്റ്റലില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍ നിന്ന് കേബിളില്‍ പിടിച്ചായിരുന്നു കുട്ടി താഴെയിറങ്ങിയത്. വീണാല്‍ ഒന്നും പറ്റാതിരിക്കുന്നതിനായി കുട്ടി ഒരു കിടക്ക താഴേയ്ക്ക് എറിഞ്ഞിരുന്നു. കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ എടുത്തിരുന്നില്ല. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുട്ടി പൂനെയില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
Content Highlights- 13years old missing from kozhikode found in pune