
പത്തനംതിട്ട: പത്തനംതിട്ട വലഞ്ചുഴിയില്‍ അച്ചന്‍കോവിലാറ്റില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. അഴൂര്‍ സ്വദേശിനി ആവണി(14)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. പെണ്‍കുട്ടി പുഴയിലേക്ക് ചാടിയതാണെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്.
വലഞ്ചുഴി ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം ഉത്സവം കാണാന്‍ എത്തിയതായിരുന്നു ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആവണി. അച്ഛനമ്മമാരോട് സംസാരിച്ചുകൊണ്ടുനില്‍ക്കെ പാലത്തിന് മുകളില്‍ നിന്ന് പെണ്‍കുട്ടി പുഴയിലേക്ക് ചാടിയതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഒപ്പമുണ്ടായിരുന്ന പിതാവും ബന്ധുവും പിന്നാലെ ചാടിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights- 14years old girl who missing in achankovil river found dead