
കാസർകോട്: കാസർകോട് കഞ്ചാവ് കേസ് പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ചു. കഞ്ചാവ് കേസ് പ്രതിയായ കുമ്പള ബാബ്രാണി സ്വദേശി അബ്ദുൽ ബാസിത്താണ് എക്സൈസ് പ്രിവന്റിവ് ഓഫീസർ പ്രജിത്തിനെ കുത്തിപരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ രാജേഷിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
content highlights : Excise officials stabbed while arresting accused in Kasaragod cannabis case