നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞു; അച്ഛനും മകനും ദാരുണാന്ത്യം

ഇരുവരെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

dot image

മലപ്പുറം: നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിലേക്ക് മറിഞ്ഞ് മലപ്പുറം കാടാമ്പുഴ കീഴ്മുറിയിൽ പെരുന്നാൾ ദിനത്തിൽ പിതാവിനും മകനും ദാരുണാന്ത്യം. മാറാക്കര സ്വദേശികളായ ഹുസൈൻ(60), മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. ഈദ്ഗാഹ് കഴിഞ്ഞ് ബന്ധു വീടുകളിൽ സന്ദർശനം നടത്തി മടങ്ങുംവഴിയായിരുന്നു അപകടം.

നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലുള്ള വീടിന്റെ മതിൽ ഇടിച്ചു തകർത്ത് വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കിണറ്റിലേക്ക് വീഴുകയായിരുന്നു. ചെങ്കല്ല് കൊണ്ട് നിർമ്മിച്ച കിണറിന്റെ സംരക്ഷണഭിത്തിയും ഇരുവരുടെയും ദേഹത്ത് വീണിരുന്നു. ഫയർഫോഴ്സ് എത്തി ഹുസൈനെയും മകനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Content Highlights: father and son died in accident at malappuram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us