ക്ഷേത്രോത്സവത്തിലെ കലശംവരവില്‍ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച കൊടികളും; സംഭവം കണ്ണൂരിൽ

കൊടിയുടെ താഴേ ഭാ​ഗത്ത് പറമ്പായി സഖാക്കൾ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്

dot image

കണ്ണൂ‍ർ: ക്ഷേത്രോത്സവത്തിൽ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച കൊടികൾ.

കണ്ണൂരിലെ പറമ്പായി കുട്ടിച്ചാത്തൻ മഠത്തിലെ കലശം വരവിനിടെയാണ് കൊലക്കേസ് പ്രതികളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച കൊടികൾ വീശിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ പ്രതികളായ സിപിഐഎം പ്രവർത്തകരുടെ ചിത്രമുള്ള കൊടികളാണ് ക്ഷേത്രത്തിൽ ഉപയോഗിച്ചത്. കൊടിയുടെ താഴേ ഭാ​ഗത്ത് പറമ്പായി സഖാക്കൾ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നടപടി വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.

രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നവും, പതാകകളും, ചെ​ഗുവേരയും ഛത്രപതിയുമെല്ലാം ഘോഷയാത്രകളിലും, കലശപരിപാടികളിലും ഉപയോഗിക്കുന്നത് നേരത്തെയും ചർച്ചയായിരുന്നു.

Content Highlights:f lags displaying pictures of murder accused at temple festival kannur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us