
തൃശൂർ: തൃശൂർ തലോറിലെ മൊബൈൽ ഷോപ്പിൽ വൻ മോഷണം. തലോർ സ്വദേശി ഏർണസ്റ്റിന്റെ കടയിൽ ഇന്ന് പുലർച്ചയാണ് മോഷണം നടന്നത്. കീപാഡ് ഫോൺ ഒഴിച്ച് മറ്റെല്ലാ ഫോണുകളും മോഷ്ടാക്കൾ കവർന്നു.
25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പറയുന്നു. ഏർണസ്റ്റിന്റെ പരാതിയിൽ പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
Content highlights : No keypad phone, all the rest were stolen; Rs 25 lakh stolen from mobile shop in Thrissur