'ലഹരി സാമൂഹിക വിപത്ത്, നന്മയുടെ തുടക്കം സ്വന്തം വീട്ടില്‍ നിന്നാവട്ടെ'; സാദിഖലി ശിഹാബ് തങ്ങൾ

ലോകത്ത് സമാധാനവും സന്തോഷവും നിലനിൽക്കണമെന്നും സാദിഖലി തങ്ങള്‍

dot image

മലപ്പുറം: സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ചെറിയ പെരുന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മധുരം വിളമ്പുക എന്നതാണ് പെരുന്നാൾ നമുക്ക് നൽകുന്ന സന്ദേശം എന്ന് സാദിഖലി തങ്ങള്‍ റിപ്പോർട്ടറിനോട് പറഞ്ഞു.

ലോകത്ത് സമാധാനവും സന്തോഷവും നിലനിൽക്കണമെന്നും അതിന് പ്രാർത്ഥന നിർഭരമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. കേരളീയ സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന മദ്യത്തിന്റേയും മയക്ക് മരുന്നിന്റേയും, ലഹരിയുടേയുമൊക്കെ അതിവ്യാപനത്തിന് ശക്തമായ പ്രതിരോധവുമായി മഹല്ലുകളുടെ നേതൃത്വത്തിൽ തയ്യാറാകണം എന്ന ആഹ്വാനം എല്ലാ പള്ളികളിലും നടത്തി.

ലഹരിക്കെതിരായ പ്രചാരണം എല്ലാവരും ഏറ്റെടുക്കണം. ലഹരി സാമൂഹിക വിപത്താണ്. സ്വന്തം വീട്ടില്‍ നിന്നും നന്മയുടെ തുടക്കം കുറിക്കണം. എല്ലാവരും ഒറ്റക്കെട്ടായി ലഹരിയെ നേരിടണമെന്നും സാദിഖലി തങ്ങള്‍ പ്രതികരിച്ചു.

Content Highlights: Sayyid Sadiq Ali Shihab Thangal wish on eid al-fitr

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us