
ആലപ്പുഴ: വായ്പാ കുടിശികയെ തുടര്‍ന്ന് കേരള ബാങ്ക് ജപ്തി ചെയ്ത വീടിന് പിന്നില്‍ കുടുംബാംഗം ജീവനൊടുക്കി. പുന്നപ്ര പറവൂര്‍ വട്ടത്തറയില്‍ പ്രഭു ലാലിനെ(38)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ടാണ് സംഭവം.
കേരള ബാങ്ക് കുറവന്‍തോട് ശാഖാ അധികാരികള്‍ കഴിഞ്ഞ 24നാണ് വീട് ജപ്തി ചെയ്ത് പ്രഭുലാലിനെയും മാതാപിതാക്കളെയും ഇറക്കിവിട്ടത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ആറ് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച വീടിന് വേണ്ടി മൂന്ന് ലക്ഷം രൂപയായിരുന്നു പ്രഭുലാല്‍ വായ്പ എടുത്തിരുന്നത്. വീട് ജപ്തി ചെയ്ത ശേഷം ബന്ധുവീട്ടിലാണ് മാതാപിതാക്കള്‍ക്കൊപ്പം പ്രഭു ലാല്‍ താമസിച്ചിരുന്നത്. ദിവസവും ജപ്തി ചെയ്ത വീട്ടില്‍ വന്ന് പരിസരത്ത് അല്‍പസമയം ചെലവിടുമായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. നിര്‍മ്മാണ തൊഴിലാളി ആയിരുന്ന പ്രഭു ലാലിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)