
തിരുവനന്തപുരം: നാല് വര്‍ഷത്തിന് ശേഷം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളമെത്തി. മാര്‍ച്ച് മാസത്തെ ശമ്പളമാണ് ഒറ്റത്തവണയായി ഏപ്രില്‍ ഒന്നിന് വിതരണം ചെയ്തത്. ഇന്ന് തന്നെ ശമ്പള ഇനത്തില്‍ 80 കോടി രൂപ വിതരണം ചെയ്തു പൂര്‍ത്തിയാക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
2020 ഡിസംബര്‍ മാസത്തിനു ശേഷം ആദ്യമായാണ് കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി ശമ്പളം മുഴുവനായി വിതരണം ചെയ്യുന്നത്. തുടര്‍ച്ചയായി എട്ടാമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്.
ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ നല്‍കും എന്നത് മുഖ്യമന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രിയുടെയും പ്രധാന പ്രഖ്യാപനമായിരുന്നുവെന്ന് പ്രസ്താവനയില്‍ കെഎസ്ആര്‍ടിസി വക്താവ് അറിയിച്ചു. തുടര്‍ന്നുള്ള മാസങ്ങളിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും ഒന്നാം തീയതി തന്നെ ഒറ്റത്തവണയായി നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്നും പ്രസ്താവനയിലുണ്ട്.
Content Highlights: KSRTC pays salaries on first day of the month after four years