'യുവാക്കളുടെ മനസിൽ പ്രതീക്ഷ നിറച്ചില്ലെങ്കിൽ അവർ സിരകളിൽ മയക്കുമരുന്ന് നിറയ്ക്കും'; രാഹുൽ ഗാന്ധി

'ഇരുളടഞ്ഞ ഭാവി, സമ്മർദ്ദം എന്നിവയിൽ നിന്ന് പ്രതിരോധ നിലയിൽ യുവാക്കൾ മയക്കുമരുന്നിലേക്ക് തിരിയുകയാണ്'

dot image

കൊച്ചി: യുവാക്കളുടെ മനസിൽ പ്രതീക്ഷ നിറച്ചില്ലെങ്കിൽ അവർ സിരകളിൽ മയക്കുമരുന്ന് നിറയ്ക്കുമെന്ന് രാഹുൽ ഗാന്ധി. ഇരുളടഞ്ഞ ഭാവി, സമ്മർദം എന്നിവയിൽ നിന്ന് പ്രതിരോധ സംവിധാനമെന്ന നിലയിൽ യുവാക്കൾ മയക്കുമരുന്നിലേക്ക് തിരിയുകയാണ്. യുവാക്കൾക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യവും നൽകാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്നും ലഹരിയിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആർ ജെ ജോസഫ് അന്നക്കുട്ടി ജോസ് അടക്കമുള്ളവരുമായി നടത്തിയ കൂടിക്കാഴ്ച സമൂഹമാധ്യമത്തിൽ പങ്കുവെച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.

Content Highlights: rahul gandhi about drug usage in youth

dot image
To advertise here,contact us
dot image