എകെഎം അഷ്റഫ് എംഎൽഎയ്ക്ക് ഹൃദയമലിയിക്കുന്ന കത്തുമായി ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജ്ജുന്റെ അമ്മ

'പ്രിയപ്പെട്ട അമ്മേ, നിങ്ങൾ എഴുതിയ ഓരോ വാക്കിലെയും നോവ് എനിക്ക് വായിച്ചെടുക്കാനാവും'

dot image

കോഴിക്കോട് : എകെഎം അഷ്റഫ് എംഎൽഎയ്ക്ക് ഹൃദയമലിയിക്കുന്ന കത്തുമായി ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജ്ജുന്റെ അമ്മ ഷീല. ഈ പെരുന്നാളിന് തനിക്ക് കിട്ടിയ ഏറ്റവും മൂല്യമുള്ള സ്‌നേഹ സമ്മാനമാണിതെന്ന് കുറിച്ചുകൊണ്ട് എംഎൽഎ കത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചു. തന്റെ മകൻ അർജ്ജുനെ കണ്ടെത്താനുള്ള ഷിരൂർ ദൗത്യത്തിൽ തുടക്കം മുതൽ ഒടുക്കം വരെ താങ്ങായും തണലായും നിന്ന എംഎൽഎയ്ക്ക് നന്ദി സൂചിപ്പിച്ചു കൊണ്ടായിരുന്നു അർജജുന്റെ അമ്മ കത്തെഴുതിയത്.

അർജജുനെ കാണാതായ സമയം മുതൽ ഒരു കച്ചിത്തുമ്പ് എങ്കിലും ലഭിക്കണേ എന്ന പ്രാർത്ഥനയിലാണ് അഷ്റഫ് എംഎൽഎയെ ദൈവം അയച്ചതെന്നും അർജ്ജുന്റെ അമ്മ കത്തിൽ കുറിച്ചു.

നാല് വരിയിൽ മാത്രം ഒതുങ്ങുന്ന കത്ത് തന്റെ ഹൃദയത്തിൽ എന്നുമുണ്ടാകുമെന്ന് അഷ്റഫ് എംഎൽഎയും പറയുന്നു. തനിക്കും ഷിരൂർ ദൗത്യദിനങ്ങൾ മറക്കാനാകില്ലെന്നും ഓർമ്മകൾക്ക് മരണമില്ലെന്നും പ്രിയപ്പെട്ട സഹോദരൻ അർജ്ജുന്റെ അമ്മയുടെ വേദന തനിക്ക് മനസ്സിലാകുമെന്നും അഷ്റഫ് എംഎൽഎ പറയുന്നു.

അഷ്റഫ് എം എൽ എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,

എന്റെ പ്രിയപ്പെട്ട അനുജൻ അർജ്ജുന്റെ അമ്മ എഴുതിയത്.
“ആ കണ്ണീർ മഴക്കാലത്തിന്റെ ഓർമകളിൽ അമ്മ എന്നെയും ചേർത്തുവെച്ചിട്ടുണ്ട്.
എനിക്കും ആ കാലം മറക്കാനാവില്ല.
പ്രിയപ്പെട്ട അമ്മേ,
നിങ്ങൾ എഴുതിയ ഓരോ വാക്കിലെയും നോവ് എനിക്ക് വായിച്ചെടുക്കാനാവും.
തോരാമഴ പെയ്ത, കണ്ണീർ മഴ കൊണ്ട് കണ്ണ് മൂടിയ അന്നത്തെ ഓരോ ദിവസവും എന്റെ മനസ്സിലുണ്ട്.“
ആ ഓർമകൾക്ക് മരണമില്ല.
എന്നെക്കുറിച്ച് എഴുതിയ ഈ വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി

content highlights : Arjun's mother from Shirur writes a heartwarming letter to AKM Ashraf MLA

dot image
To advertise here,contact us
dot image