പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവം: ഉടമയ്ക്ക് 5,000 രൂപ പിഴ ചുമത്തി

സുരേന്ദ്രനെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് നിയമനടപടി തുടരുമെന്ന് എസ്എഫ്‌ഐ നേതാവായിരുന്ന പരാതിക്കാരന്‍ അറിയിച്ചു

dot image

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഉടമയ്ക്ക് പിഴ. അയ്യായിരം രൂപയാണ് പിഴ ചുമത്തിയത്. ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് ആണ് പിഴ ചുമത്തിയിരിക്കുന്നത്.

കെ സുരേന്ദ്രന് ട്രാക്ടര്‍ ഓടിക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന് പാലക്കാട് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് കണ്ടെത്തിയിരുന്നു. സുരേന്ദ്രനെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് നിയമനടപടി തുടരുമെന്ന് എസ്എഫ്‌ഐ നേതാവായിരുന്ന പരാതിക്കാരന്‍ മുഹമ്മദ് ഫസല്‍ പറഞ്ഞു.

ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കെ സുരേന്ദ്രന്‍ ട്രാക്ടര്‍ റാലി നടത്തിയത്. ട്രാക്ടര്‍ റാലിയില്‍ ഒരു ട്രാക്ടര്‍ കെ സുരേന്ദ്രന്‍ ഓടിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ഫസല്‍ സുരേന്ദ്രനെതിരെ പാലക്കാട് എസ്പിക്ക് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ്, കെ സുരേന്ദ്രന്‍ അന്ന് ഓടിച്ച ട്രാക്ടറിന്റെ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തുകയായിരുന്നു.

Content Highlights: K Surendran s tractor driving incident in Palakkad by-election Owner fined Rs 5000

dot image
To advertise here,contact us
dot image