സമ്മർ ബമ്പർ നറുക്കെടുത്തു; 10 കോടിയുടെ ഭാഗ്യനമ്പർ ഇതാ

പാലക്കാട് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്

dot image

തിരുവനന്തപുരം: ഇത്തവണത്തെ സമ്മർ ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 10 കോടി SG 513715 എന്ന നമ്പർ ടിക്കറ്റിന്. പാലക്കാട് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. സബ് ഓഫിസിലെ ഏജൻ്റായ എസ് സുരേഷാണ് ടിക്കറ്റ് വിറ്റത്. SB 265947 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഓരോ പരമ്പരയിലും രണ്ടു വീതം വച്ച് അഞ്ച് ലക്ഷം രൂപയാണ്. 250 രൂപയുടെ ടിക്കറ്റ് വിൽപനയിൽ പാലക്കാടായിരുന്നു മുന്നിൽ. 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്. 250 രൂപയായിരുന്നു സമ്മർ ബമ്പർ ടിക്കറ്റിൻ്റെ വില.

Content Highlights: kerala lottery summer bumper results

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us