
പാലക്കാട്: ഒറ്റപ്പാലം കൂനത്തറയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്‍കിയയാളെ ഷൊര്‍ണൂര്‍ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം കൂനത്തറയില്‍ വെച്ചായിരുന്നു സംഭവം. കൂനത്തറ സ്വദേശി ക്രിസ്റ്റിയാണ് പിടിയിലായത്. ഇയാള്‍ 15 വയസ്സുകാരായ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം വാങ്ങി നല്‍കുകയായിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അമിതമായ അളവില്‍ മദ്യം കഴിച്ച രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി റോഡില്‍ തളര്‍ന്നുവീഴുകയായിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ത്ഥി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. നിലവില്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെങ്കിലും ചികിത്സയില്‍ തുടരുകയാണ്.
Content Highlights: Police arrested accused who give alcohol to School students