
കൊല്ലം: കൊല്ലം ഇട്ടിവ കോട്ടുക്കലിൽ ഭക്ഷണം കഴിച്ചതിന് ശേഷം പണം നൽകുന്നതുമായുള്ള തർക്കം കലാശിച്ചത് കയ്യേറ്റത്തിൽ. ഹോട്ടൽ ജീവനക്കാരെ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾ മർദിച്ചു. കൊല്ലം ഇട്ടിവ കോട്ടുക്കലിലെ ഹോട്ടലിൽ മാർച്ച് 31-നാണ് ആക്രമണം ഉണ്ടായത്.
കോട്ടുക്കൽ സ്വദേശി ഹോട്ടലുടമ മോഹനനും പിടിച്ചുമാറ്റാനെത്തിയ ആൾക്കുമാണ് യുവാക്കളുടെ മർദ്ദനമേറ്റത്.
മർദ്ദനമേറ്റ ഹോട്ടലുടമ മോഹനന്റെ മരുമകൻ രാജേഷിന്റെ കമ്പനിയിലെ ജീവനക്കാരാണ് മോഹനനെ മർദ്ദിച്ചത്. രാജേഷിന്റെ തൊഴിലാളികളായ രണ്ട് പേർ കടയിലെത്തി ഫുഡ് പാഴ്സൽ വാങ്ങി പൈസ കൊടുത്ത് ബാലൻസും വാങ്ങിയെന്നാണ് അവരുടെ ഭാഗം.
എന്നാൽ പൈസ നൽകിയില്ലെന്ന് ഹോട്ടലുടമ മോഹനൻ പറഞ്ഞു. പിന്നീട് വാക്കുകർക്കം കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു. മോഹനനെ യുവാക്കൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. മോഹനനെ പിടിച്ചുമാറ്റിയ രാജേഷിനേയും മർദ്ദിച്ചു. സംഭവത്തിൽ ഇരുകൂട്ടരും പരിചയക്കാർ ആയതിനാൽ പരാതി നൽകിയില്ലെന്ന് പൊലീസ് പറയുന്നു.
content highlights : Youths beat up hotel owner in Kollam after alleging that he did not pay after eating