
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ച് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മുളിയങ്ങൽ ചെക്യലത്ത് റസാക്കിന്റെ മകൻ ഷാദിൽ (21) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഷാദിലിന്റെ ബൈക്കിനെ അമിതവേഗതയിലെത്തിയ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
COntent highlights : bus and bike accident in kozhikode. tragic end for youth