
കോഴിക്കോട്: കോഴിക്കോട് മൂന്നര വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടാനെത്തിയ കുഞ്ഞിനെയാണ് അമ്മ ഉപേക്ഷിച്ചത്.
കുഞ്ഞിനെ ശരീരത്തിൽ ഗുരുതര പരിക്കുകളോടെയായിരുന്നു ആശുപത്രിയിൽ എത്തിച്ചിരുന്നത്. അതേസമയം കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് കുഞ്ഞിന്റെ പിതാവിന്റെ സഹോദരൻ വ്യക്തമാക്കി.
കുട്ടിയുടെ അച്ഛൻ മാനന്തവാടി സ്വദേശി നേരത്തെ മരിച്ചിരുന്നു. ആന്ധ്ര സ്വദേശിയായ യുവതിയെ
മാനന്തവാടി സ്വദേശി വിവാഹം കഴിക്കുകയായിരുന്നു. ഉമ്മയും ഉപേക്ഷിച്ചതോടെ കുഞ്ഞ് അനാഥയായിരിക്കുകയാണ്. അതേസമയം രണ്ടാമത്തെ കുഞ്ഞിനെ യുവതി വിറ്റുവെന്ന് പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. നിലവിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: Mother abandons three-and-a-half-year-old girl in Kozhikode